ന്യൂഡല്‍ഹി:മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവും ആയിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് അനന്തിരവന്‍ ധനഞ്ജയ് മുണ്ടെ. രഹസ്യാന്വഷണ വിഭാഗമായ റോയോ അല്ലെങ്കില്‍ സുപ്രീംകോടതി ജഡ്ജിയോ അന്വേഷിക്കണമെന്നാണ് ധനഞ്ജയ് ആവശ്യപ്പെട്ടിരിക്കുന്നത്.
അമ്മാവന്റെ മരണം അപകടമായിരുന്നോ അതോ അട്ടിമറി ആയിരുന്നോ എന്ന കാര്യത്തില്‍ അദ്ദേഹത്തോട് അടുപ്പമുണ്ടായിരുന്ന പലരും നിരന്തരം സംശയം പ്രകടിപ്പിച്ചിരുന്നതായും ധനഞ്ജയ് ട്വിറ്ററില്‍ കുറിച്ചു.
ഗോപിനാഥ് മുണ്ടെയുടെ മരണം 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ നടന്ന തിരിമറി അറിഞ്ഞതിനാലെന്ന യുഎസ് ഹാക്കറുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കുടുംബം അന്വേഷണം വേണമെന്നാവശ്യം മുന്നോട്ട് വെച്ചത്.
This post have 0 komentar
EmoticonEmoticon