ന്യൂഡല്‍ഹി: സിബിഐ താൽകാലിക ഡയറക്ടറായി എം നാഗേശ്വർ റാവുവിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചട്ടങ്ങൾ പാലിക്കാതെയാണ് നാഗേശ്വർ റാവുവിനെ നിയമിച്ചതെന്ന് ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷണ്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.
സിബിഐ ഇടക്കാല ഡയറക്ടറെ നിയമിക്കാൻ കേന്ദ്ര സർക്കാരിനാകില്ല. നിയമനം തീരുമാനിക്കേണ്ടത് പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവും ഉൾപ്പെട്ട സെലക്ഷൻ സമിതിയാണെന്നാണ് പ്രശാന്ത് ഭൂഷന്റെ വാദം. ഉന്നതാധികാര സമിതി അറിയാതെയാണ് നാഗേശ്വരറാവുവിന്‍റെ നിയമനമെന്ന് ഹര്‍ജിയില്‍ ആരോപണമുണ്ട്.
പ്രധാനമന്ത്രിയുടെ വീട്ടിൽ ചേർന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിന്‍റെ തീരുമാന പ്രകാരമാണ് സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്നും അലോക് വർമ്മയെ മാറ്റി ഇടക്കാല മേധാവിയായി എം നാഗേശ്വര റാവുവിനെ നിയമിച്ചത്.
This post have 0 komentar
EmoticonEmoticon