പമ്പ: ശബരിമലയിൽ മകരവിളക്ക് ഉത്സവം ഇന്ന് നടക്കും. രാത്രി 7.52 നാണ് മകരസംക്രമ പൂജ. അതിന് മുന്നോടിയായി പമ്പാനദിയിൽ തീർഥാടകരുടെ പമ്പവിളക്ക്.
പമ്പ സദ്യയും പമ്പ വിളക്കും അനുഷ്ഠിച്ചാണ് മകര വിളക്ക് ദർശനത്തിനായി മലകയറ്റം. ദീപാലംകൃതമായ വിളക്ക് ഗോപുരം പമ്പയിൽ ഒഴുക്കുന്നതോടെ, ലോകം മുഴുവൻ നന്മയുടെ പ്രകാശം പരക്കുമെന്നാണ് തീര്‍ഥാടകരുടെ വിശ്വാസം.
12 ന് പന്തളത്ത് നിന്നാരംഭിച്ച തിരുവാഭരണ ഘോഷയാത്രയ്ക്ക് വൈകിട്ട് അഞ്ചിന് ശരംകുത്തിയിൽ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. തുടർന്ന് ദീപാരാധയ്ക്ക് തൊട്ടു മുൻപായി തിരുവാഭരണ പേടകം പതിനെട്ടാം പടി കയറും. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന സമയത്താണ് പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിയുക.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon