നടന്‍ നീരജ് മാധവ് ഇനി സംവിധാനത്തിലേക്കും കൈവയ്ക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ കൂടിയാണ് സംവിധായകനായി അരങ്ങേറ്റം കുറിക്കുവാനുള്ള തീരുമാനത്തെക്കുറിച്ച് താരം വ്യക്തമാക്കിയത്. മാത്രമല്ല, താരത്തോടൊപ്പം സഹോദരന്‍ നവനീത് മാധവും സംവിധാന പങ്കാളിയാകുന്നു.സംഗീതത്തിനും ആക്ഷനും ഏറെ പ്രധാന്യം നല്‍കുന്ന ചിത്രമാണിത്. കൂടാതെ, സിനിമയെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്നാണ് ഇരുവരും അറിയിച്ചിരിക്കുന്നത്.
വലിയ ഉത്തരവാദിത്തം ആണെന്നറിയാം, കഴിഞ്ഞ അഞ്ചുവര്‍ഷകാലയളവില്‍ സിനിമയില്‍ നിന്ന് മനസ്സിലാക്കിയതും പകര്‍ന്ന് കിട്ടിയതും കണ്ടതും കേട്ടതും പറ്റിയ തെറ്റുകളില്‍ നിന്ന് പഠിച്ചതും എല്ലാം ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഊര്‍ജം തരികയായിരുന്നുവെന്നും എനിക്ക് മുന്‍പേ അഭിനേതാവായി ആദ്യം സിനിമയില്‍ വന്ന അനിയന്‍ നവനീത് മാധവ് അവന്റെ അനുഭവങ്ങളും ആശയങ്ങളുമായി ഈ സംരംഭത്തില്‍ പങ്കാളിയായി കൂടെയുണ്ട് എന്നതാണ് മറ്റൊരു സന്തോഷമെന്നും നീരജ് വ്യക്തമാക്കി.
മാത്രമല്ല, പലരും ചോദിക്കാറുണ്ട് എപ്പോഴാണ് ആദ്യത്തെ സിനിമ സംവിധാനം ചെയ്യുന്നതെന്ന്.2019 ആണ് അതിന്റെ സമയം എന്നാണ് തോന്നുന്നതെന്നും, ഞങ്ങള്‍ രണ്ട് പേരും കൂടി ഒരു കൊച്ചു സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണെന്നും കുറച്ച് നാളുകളായി ഞങ്ങള്‍ ചെയ്യണം എന്ന് ആഗ്രഹിക്കുന്ന പ്രോജക്ടായിരുന്നു ഇതെന്നും നീരജ് പറഞ്ഞു.
This post have 0 komentar
EmoticonEmoticon