തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച റിപ്പോര്‍ട്ട് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ കേന്ദ്രത്തെ സ്ഥിതിഗതികള്‍ അറിയിച്ചത്.
ശബരിമല യുവതി പ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്ത് ഉണ്ടായ അക്രമസംഭവങ്ങളില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. പൊതുമുതല്‍ നശിപ്പിച്ചത് സംബന്ധിച്ച വിവരങ്ങളും അക്രമ സംഭവങ്ങളിലുണ്ടായ നാശനഷ്ടവും സംബന്ധിച്ചാണ് റിപ്പോര്‍ട്ട് തേടിയത്. സ്ഥിതിഗതികള്‍ കേന്ദ്രത്തെ അറിയിച്ച വിവരം ഗവര്‍ണര്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
അതേസമയം, ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇതുവരെ 1286 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 3282 പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. 487 പേര്‍ റിമാന്‍ഡിലായിട്ടുണ്ടെന്നും 2795 പേര്‍ക്ക് ജാമ്യം ലഭിച്ചതായും ഡി.ജി.പി അറിയിച്ചു.
This post have 0 komentar
EmoticonEmoticon