ന്യൂഡല്‍ഹി: വ്യാജ അക്കൗണ്ടുകള്‍ക്ക് പൂട്ടിടാന്‍ തുടങ്ങിയതോടെ ആളില്ലാത്ത ഗ്രൗണ്ടുപോലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ട്വിറ്റര്‍ അക്കൗണ്ട്. ഏകദേശം നാല് ലക്ഷത്തോളം ഫോളോവേഴ്സാണ് കുറഞ്ഞത്. വ്യാജ അക്കൗണ്ടുകള്‍ നിയന്ത്രിക്കാന്‍ ട്വിറ്റര്‍ നടപടി സ്വീകരിച്ചതോടെയാണ് ഫോളോവേഴ്സിന്റെ എണ്ണത്തിലും കുറവുണ്ടായത്.
കഴിഞ്ഞ ജൂലൈയില്‍ ലോകത്താകമാനം ട്വിറ്റര്‍ നടത്തിയ വ്യാജ അക്കൗണ്ട് വേട്ടയില്‍ മോഡിക്ക് മൂന്ന് ലക്ഷത്തോളം ഫോളോവേഴ്‌സിനെ നഷ്ടമായിരുന്നു. പീന്നീട് ഇന്ത്യയിലും ഇതേ നടപടി ട്വിറ്റര്‍ തുടര്‍ന്നപ്പോഴാണ് ഏതാണ്ട് ഒരുലക്ഷം ഫോളോവേര്‍സിനെ കൂടി നഷ്ടമായത്. വ്യാജ അക്കൗണ്ട് വേട്ടയില്‍ അനുരാഗ് താക്കൂറിനും ഫോളോവര്‍മാരെ നഷ്ടപ്പെട്ടു.
ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി കിരണ്‍ റിജിജു, ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവരുടെ ഫോളോവേര്‍സിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon