പുൽവാമ:കശ്മീരിലെ പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ രാജ്യം വിറങ്ങലിച്ച് നിൽക്കുമ്പോൾ ഭരണപക്ഷ പാർട്ടിയായ ബി.ജെ.പി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയത് അഞ്ച് വലിയ ചടങ്ങുകള്‍. പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസടക്കമുള്ളവര്‍ ചടങ്ങുകള്‍ റദ്ദാക്കി ദുഖാചരണത്തില്‍ പങ്കുചേര്‍ന്നിരിക്കുന്ന സമയത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുത്ത് ആവേശമാക്കിയത്.
മോദി ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വെള്ളിയാഴ്ച്ച സംഘടിപ്പിച്ച സര്‍ക്കാര്‍ ചടങ്ങ് റദ്ദാക്കിയില്ല. പുല്‍വാമയുമായി ബന്ധപ്പെട്ട പ്രതികരണങ്ങളോടൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങളും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായ രാഷ്ട്രീയ പ്രസംഗമാണ് മോദി നടത്തിയത്. തന്റെ അലഹാബാദിലെ കലാപരിപാടിയുമായി ഡല്‍ഹി ബി.ജെ.പി പ്രസിഡന്റ് മനോജ് തിവാരി മുന്നോട്ട് പോയത് രൂക്ഷമായ എതിര്‍പ്പാണ് ക്ഷണിച്ചു വരുത്തിയത്. തിവാരിക്കൊപ്പം ഭോജ്പുരി ഗായകന്‍ രവി കിഷനും പരിപാടിയിലുണ്ടായിരുന്നു. സൈനികരുടെ രക്തസാക്ഷിത്വത്തില്‍ രാജ്യമൊന്നടങ്കം ശോകമൂകമായപ്പോഴും മനോജ് തിവാരി പാട്ടും നൃത്തവുമായി മോദിക്കായി വോട്ടു ചോദിക്കുകയായിരുന്നുവെന്ന് പങ്കജ് ഝാ ആരോപിച്ചു.കേന്ദ്ര മന്ത്രിസഭയിലെ മുതിര്‍ന്ന അംഗമായ പിയൂഷ് ഗോയല്‍ സൈനികരുടെ മരണമറിഞ്ഞ ശേഷവും തമിഴ്നാട്ടില്‍ അടുത്ത പൊതു തെരഞ്ഞെടുപ്പിന് എ.ഐ.എ.ഡിഎം.കെയുമായി സഖ്യചര്‍ച്ച നടത്തിയതും വിവാദമായി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon