ads

banner

Tuesday, 19 February 2019

author photo

കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ സാംസ്കാരിക നായകർക്കെതിരെ പ്രതികരണവുമായി കെഎസ്‌‍യു. സാംസ്കാരിക നായകരെന്നു പറഞ്ഞുനടക്കുന്നവരുടെ നാവ് ഇപ്പോൾ ഉയരാത്തതെന്താണെന്നു കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത് ചോദിച്ചു.

കവിത മോഷ്ടിച്ച അധ്യാപികയ്ക്കുപോലും പിന്തുണ പ്രഖ്യാപിച്ചവർ സിപിഎം നടത്തിയ ക്രൂരതയെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. നാവും പേനയും സിപിഎമ്മിനു പണയം വച്ച് നാളെ ലഭിക്കാനുള്ള അപ്പക്കഷണങ്ങളെക്കുറിച്ചുമാത്രം ചിന്തിക്കുന്നവരോടു പരമപുച്ഛമാണ്.

വ്യത്യസ്തമായ ആശയങ്ങളുള്ളവരെ കൊല്ലുന്നതാണു സിപിഎമ്മിന്റെ രീതി. അങ്ങനെയെങ്കിൽ മരിക്കാൻ തയാറായാണു തങ്ങൾ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതെന്നും അഭിജിത് പറഞ്ഞു. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement