മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ നാലു പ്രതികൾക്കു ഹൈക്കോടതി ജാമ്യം നിഷേധിച്ചു. പ്രതികൾ പുറത്തിറങ്ങിയാൽ കുറ്റകൃത്യം ആവർത്തിക്കാനിടയുണ്ടെന്നു കോടതി വിലയിരുത്തി. രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്മ ചെയ്യുന്ന സിദ്ധാന്തത്തിനു പരിഷ്കൃത സമൂഹത്തിൽ സ്ഥാനമില്ലെന്നും ഹൈക്കോടതി പറഞ്ഞു.
ഒന്നു മുതൽ നാലു വരെ പ്രതികളായ എ.പി.ആകാശ്, രഞ്ജിത് രാജ്, കെ.ജിതിൻ, സി.എസ്.ദീപ് ചന്ത് എന്നിവരുടെ ജാമ്യഅപേക്ഷയാണ് കോടതി തള്ളിയത്. മേഖലയിൽ ശാന്തിയും സമാധാനവും നിലനിർത്തേണ്ടതുണ്ടെന്നും ജാമ്യം നൽകുന്നത് ഉചിതമാവില്ലെന്നു കോടതി വ്യക്തമാക്കി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon