തിരുവനന്തപുരം:ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് ഷാഫി കഴിഞ്ഞ ദിവസം പരോളിലിറങ്ങി ഡാന്‍സ് കളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വെെറലായിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതികരണവുമായി ഫേസ്ബുക്ക് കുറിപ്പ്. ഇത് കെ മുഹമ്മദ് ഷാഫി ഞങ്ങളുടെ പ്രിയ കൂടപ്പിറപ്പ് എന്ന തലക്കെട്ടോടുകൂടിയാണ് കുറിപ്പ് തുടങ്ങുന്നത്.
പരോളില്‍ ഇറങ്ങിയ ഒരാള്‍ വീട്ടില്‍ കതക് അടച്ചു ഇരിക്കണം എന്നാണോ നിങ്ങള്‍ പറയുന്നത് അല്ലെങ്കില്‍ ഡാന്‍സ് കളിക്കരുത് എന്ന വ്യവസ്ഥയില്‍ ഒന്നും അല്ലാലോ പരോള്‍ അനുവദിച്ചത് അദ്ദേഹത്തിനും ഉണ്ട് സ്വപ്നങ്ങളും മോഹങ്ങളും അദ്ദേഹവും മനുഷ്യനാണ് വീട്ടില്‍ നിന്നും പുറത്ത് ഇറങ്ങാതെ ഇരിക്കാന്‍ ആണെങ്കില്‍ പരോളിന്റെ ആവിശ്യം ഉണ്ടോ വിയ്യൂര്‍ ജയിലില്‍ തന്നെ ഇരുന്നാല്‍ പോരെ. കുറിപ്പില്‍ പറയുന്നു. മുഹമ്മദ് ഷാഫിയുടെ ഡാന്‍സ് വാര്‍ത്തയാക്കിയ മാദ്ധ്യമങ്ങളേയും കുറിപ്പില്‍ വിമര്‍ശിക്കുന്നുണ്ട്
തടവുകാരനായ മുഹമ്മദ് ഷാഫി അസുഖബാധിതനെന്ന് പറഞ്ഞാണ് 45 ദിവസത്തെ അടിയന്തര പരോളിലിറങ്ങിയത്. എന്നാല്‍ ഡാന്‍സ് കളിക്കുന്ന വീഡിയോ പുറത്തിറങ്ങിയതോടെ ഇത് വാര്‍ത്തയാകുകയുെ ചെയ്തു. ടി.പി ചന്ദ്രശേഖരന്‍ ക്രൂരമായി കൊലപ്പെടുത്തി പ്രതികളുടെ പരോളിനെക്കുറിച്ച് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇവരെ സി.പി.എം വഴിവിട്ട് പരോള്‍ നല്‍കുകയാണെന്നാണ് പരാതി.
ഇന്നലത്തെ വീഡിയോയെ കുറിച്ച് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ ഇതുകൂടി കാണുക എന്ന തരത്തിലാണ് മതേതര ചിന്തകള്‍ എന്ന പേജില്‍ പുതിയ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഇത് കെ മുഹമ്മദ് ഷാഫി ഞങ്ങളുടെ പ്രിയ കൂടപ്പിറപ്പ്
രണ്ടു ദിവസമായി ഷാഫി നാട്ടിലുള്ള ഒരു സഖാവിന്റെ കല്യാണത്തിന് ഡാന്‍സ് കളിച്ച ഒരു വീഡിയോ ചില മാമ മാദ്ധ്യമങ്ങള്‍ ഗ്രഹണി പിടിച്ച കുട്ടിക്ക് ചക്ക കൂട്ടാന്‍ കിട്ടിയത് പോലെ ആഘോഷിക്കുന്നു മാധ്യമങ്ങളേ ഞങ്ങള്‍ ഒരു കാര്യം ചോദിക്കട്ടെ പരോളില്‍ ഇറങ്ങിയ ഒരാള്‍ വീട്ടില്‍ കതക് അടച്ചു ഇരിക്കണം എന്നാണോ നിങ്ങള്‍ പറയുന്നത് അല്ലെങ്കില്‍
ഡാന്‍സ് കളിക്കരുത് എന്ന വ്യവസ്ഥയില്‍ ഒന്നും അല്ലാലോ പരോള്‍ അനുവദിച്ചത് അദ്ദേഹത്തിനും ഉണ്ട് സ്വപ്നങ്ങളും മോഹങ്ങളും അദ്ദേഹവും മനുഷ്യനാണ് വീട്ടില്‍ നിന്നും പുറത്ത് ഇറങ്ങാതെ ഇരിക്കാന്‍ ആണെങ്കില്‍ പരോളിന്റെ ആവിശ്യം ഉണ്ടോ വിയ്യൂര്‍ ജയിലില്‍ തന്നെ ഇരുന്നാല്‍ പോരെ...
പിന്നെ കല്യാണ വീട്ടിലെ പാട്ടിനൊപ്പം താളം വെച്ചത് പ്രചരിപ്പിക്കുന്ന നിങ്ങള്‍ ഇത് കൂടെ കണ്ണ് തുറന്നു കാണണം ചൊക്ലിയിലെ ശ്രീ നിടുമ്ബ്രം മടപ്പുര മഹോത്സവത്തില്‍ വാദ്യമേളങ്ങള്‍ക്കൊപ്പം ചുവടുവെക്കുന്ന ഷാഫിക്ക ഇതാണ് ഞങ്ങളുടെ സഖാവ് വീണ്ടും പറയുന്നു അദ്ദേഹം ഒരു മനുഷ്യനാണ് തളര്‍ത്താന്‍ ആയിട്ടില്ല എന്നിട്ടല്ലേ തകര്‍ക്കാന്‍.
വീഡിയോ കാണാം
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon