ads

banner

Thursday, 14 February 2019

author photo

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡ‍ിപ്പിച്ച  നെടുമങ്ങാട് തളിക്കോട്‍ ഇമാം ഷഫീക്ക് ഖ്വാസിമി ഇന്ന് പിടിയിലാകുമെന്ന് പോലീസ്. ഇയാള്‍ എറണാകുളത്തെ അഭിഭാഷകന് ഒപ്പം ഉണ്ടെന്നും ഇന്ന് തന്നെ കസ്റ്റഡിയില്‍ എടുക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിഎസ്‍പി അശോകന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ഇമാം ഷഫീക്ക് ഖ്വാസിമി ലൈംഗികമായി പീഡ‍ിപ്പിച്ചെന്ന് ആരോപിക്കുന്ന 15 വയസുകാരിയെ പോലീസ് വൈദ്യപരിശോധനയ്‍ക്ക് വിധേയയാക്കി. ലൈംഗികമായി ഉപദ്രവിച്ചു എന്നത് തെളിയിക്കാനാണ് വൈദ്യ പരിശോധനയെന്ന് പോലീസ് പറയുന്നു. പരിശോധനയില്‍ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി തെളിഞ്ഞതായി പോലീസ് പറയുന്നു. ഇയാള്‍ക്ക് എതിരെ ലൈംഗിക പീഡനത്തിനുള്ള വകുപ്പുകളും എഫ്‍ഐആറില്‍ ചേര്‍ക്കുമെന്നും ഡിഎസ്‍പി അശോകന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ഖ്വാസിമിക്ക് എതിരെ ഒരാഴ്‍ച്ച കഴിഞ്ഞിട്ടും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തിരുന്നില്ല. പെണ്‍കുട്ടി മൊഴിനല്‍കാന്‍ വിസമ്മതിക്കുന്നതാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ താമസിക്കുന്നതെന്നായിരുന്ന പോലീസ് വാദം. കഴിഞ്ഞ ദിവസമാണ് കുട്ടികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന പോക്സോ വകുപ്പ് പ്രകാരം ഇയാള്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്‍തത്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement