ജിദ്ധ: സൗദിയില്‍ വീണ്ടും കൊറോണ വൈറസ് പടരുന്നു. ഇതെത്തുടര്‍ന്ന്‍ ആരോഗ്യ മന്ത്രാലത്തിന്റെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഒരാഴ്ച്ചക്കിടെ ഒരാള്‍ മരിക്കുകയും 24 പേര്‍ക്ക് രോഗം ബാധിച്ചതായും മന്ത്രാലയം അറിയിച്ചു.
സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 773 പേരാണ് രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചത്. 2012 മുതലാണ് മെര്‍സ് കൊറോണ വൈറസ് പ്രചരിച്ച് തുടങ്ങിയത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ 27 രാജ്യങ്ങളിലായി 2274 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. 806 പേര്‍ മരിക്കുകയും ചെയ്തു. മരിച്ചവരില്‍ 80 ശതമാനം പേരും സൗദിയിലുള്ളവരായിരുന്നു. ഒട്ടകങ്ങളാണ് വൈറസിന്റെ ഉറവിടമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
രോഗം ബാധിച്ചവരില്‍ 65 ശതമാനം പേരും റിയാദ് പ്രവശ്യയിലെ വാദി അല്‍ ദവാസിര്‍ നിവാസികളാണ്. ബുറൈദ, ഖമീസ് മുശൈത്ത് തുടങ്ങിയ സ്ഥലങ്ങളിലും ഒറ്റപ്പെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon