ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അണ്ണാഡിഎംകെ സഖ്യ ചര്‍ച്ചകളുടെ ഭാഗമായി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ഇന്ന് ചെന്നൈയിലെത്തും. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവര്‍ക്കൊപ്പം സഖ്യചര്‍ച്ചയ്ക്കായി രൂപീകരിച്ച സമിതിയുമായി പീയുഷ് ഗോയല്‍ കൂടിക്കാഴ്ച്ച നടത്തും.
പിഎംകെ,ഡിഎംഡികെ പാര്‍ട്ടി നേതാക്കളും ഇന്നത്തെ കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. ബിജെപിയുടെ ശക്തികേന്ദ്രമായ കന്യാകുമാരിയിലെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന് മുമ്പേ സഖ്യ പ്രഖ്യാപനം നടത്താനാണ് നീക്കം. സഖ്യത്തിലുള്ള മറ്റു പാര്‍ട്ടികളുടെ സീറ്റ് തര്‍ക്കം പരിഹരിച്ചാലുടന്‍ പ്രഖ്യാപനമുണ്ടാകും.
This post have 0 komentar
EmoticonEmoticon