ads

banner

Sunday, 24 February 2019

author photo

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ മോഡി സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച നടക്കുന്നതിനിടെ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ ആലിംഗനം ചെയ്തത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. റഫേല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മോഡിയെ രൂക്ഷമായി വിമര്‍ശിച്ച ശേഷമായിരുന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ സ്‌നേഹ പ്രകടനം. നിങ്ങള്‍ക്കെന്നെ പപ്പുവെന്ന് വിളിക്കാം, ഞാന്‍ നിങ്ങളെ വെറുക്കില്ല, ഞാന്‍ കോണ്‍ഗ്രസുകാരനാണ് എന്ന് പറഞ്ഞായിരുന്നു രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചത്. നെഹ്‌റു കുടുംബത്തെ കടന്നാക്രമിച്ച്‌ മോഡി പ്രസംഗങ്ങള്‍ നടത്തുന്നതിനിടെ അദ്ദേഹത്തെ ആശ്ലേഷിച്ച രാഹുലിനെ ഏറെപ്പേര്‍ പ്രശംസിക്കുകയും ചെയ്തു.

ആലിംഗനം തന്റെ 'ആയുധ'മായത് എങ്ങനെയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി. 14-ാം വയസില്‍ മുത്തശ്ശിയും മുന്‍പ്രധാനമന്ത്രിയുമായ ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ട സമയത്ത് പിതാവ് രാജീവ് ഗാന്ധി പഠിപ്പിച്ച പാഠമാണതെന്ന് രാഹുല്‍ പറഞ്ഞു.

എന്റെ ദാദി (ഇന്ദിരാഗാന്ധി) കൊല്ലപ്പെടുമ്ബോള്‍ അച്ഛന്‍ ബംഗാളില്‍ ആയിരുന്നു. അമ്മയേക്കാളും കൂടുതല്‍ അടുപ്പം ദാദിയോടായിരുന്നു. ദാദി കൊല്ലപ്പെട്ടത് അവരുടെ അംഗരക്ഷകരാലാണ്. അവര്‍ എനിക്ക് കൂട്ടുകാരേപ്പോലെ ആയിരുന്നു. ദാദിയെ വെടിവെച്ച സത്‌വന്ത് സിങ് ആയിരുന്നു എന്നെ ബാഡ്മിന്റണ്‍ കളിക്കാന്‍ പഠിപ്പിച്ചത്. ദാദിയെ കൊന്നതില്‍ എനിക്ക് ദേഷ്യമുണ്ടായിരുന്നു. പക്ഷെ, തിരിച്ചെത്തിയ അച്ഛന്‍ എന്നോട് കെട്ടിപ്പിടിക്കാന്‍ പറഞ്ഞു. എന്ത് സംഭവിക്കുമെന്ന് നോക്കാനും പറഞ്ഞു. അതൊരു മായാജാലം പോലെയായിരുന്നു.

അക്രമം ഒരിക്കലും പരിഹാരമാകില്ല. ഹിംസ കൊണ്ട് തെറ്റായ ഒന്നിനെ നേരെയാക്കാന്‍ കഴിയില്ലെന്നും പുല്‍വാമ തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ വ്യക്തമാക്കി. ഒരു രക്തസാക്ഷിയുടെ മകന്റെ ഒപ്പം നില്‍ക്കാന്‍ എനിക്ക് കഴിയും. അതേ വേദനയിലൂടെ ഞാന്‍ കടന്നുപോയിട്ടുണ്ട്. രണ്ട് കുടുംബാംഗങ്ങളെ എനിക്ക് ഹിംസ മൂലം നഷ്ടപ്പെട്ടു. ഹിംസ ഫലവത്താകില്ലെന്ന് എനിക്ക് അറിയാം. വെറുപ്പിനെ തകര്‍ക്കാന്‍ സ്‌നേഹത്തിന് മാത്രമേ കഴിയൂ എന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടെയായിരുന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ പ്രതികരണം.

പാര്‍ലമെന്റില്‍ വെച്ച്‌ മോദിയെ ആലിംഗനം ചെയ്തപ്പോള്‍ അദ്ദേഹം തരിച്ചുപോകുന്നതായി എനിക്ക് അനുഭവപ്പെട്ടു. എന്താണ് സംഭവിക്കുന്നതെന്ന് അദ്ദേഹത്തിനും മനസിലായില്ല. ജീവിതത്തില്‍ സ്‌നേഹക്കുറവ് അനുഭവിച്ചിട്ടുള്ളയാളാണ് അദ്ദേഹമെന്ന് എനിക്ക് തോന്നി. രാഹുല്‍ പറഞ്ഞു.

സ്‌നേഹവും അഹിംസയുമാണ് ഗാന്ധിയും മഹാവീരനും ബുദ്ധനും അശോകനും പഠിപ്പിച്ചത്. മോദി തന്റെ കുടുംബത്തെ അധിക്ഷേപിച്ച്‌ സംസാരിച്ചപ്പോഴും കൊണ്ടിരുന്നപ്പോഴും അദ്ദേഹത്തെ ആലിംഗനം ചെയ്തതില്‍ ഇതേ ചിന്ത തന്നെയാണുള്ളതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ ചരിത്രത്തിലേക്ക് നോക്കുകയാണെങ്കില്‍, ഗാന്ധിയുടേയും മഹാവീരന്റേയും ബുദ്ധന്റേയും അശോകന്റേയും തത്വചിന്തകളിലേക്ക് കണ്ണോടിച്ചാല്‍, അവരെല്ലാം പഠിപ്പിച്ചത് സ്‌നേഹവും അഹിംസയുമാണ്. മോഡി തന്റെ കുടുംബത്തെ അധിക്ഷേപിച്ച്‌ സംസാരിച്ച്‌ കൊണ്ടിരുന്നപ്പോഴും മോഡിയെ ആലിംഗനം ചെയ്തതില്‍ ഇതേ ദര്‍ശനം തന്നെയാണുള്ളതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement