കാസര്‍ഗോഡ്: എല്‍ഡിഎഫ് നടത്തുന്ന കേരള യാത്രയുടെ വടക്കന്‍ മേഖല ജാഥ ഇന്ന് വൈകിട്ട് നാലിന് കാസര്‍കോട് നിന്നും ആരംഭിക്കും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദന്‍ നയിക്കുന്ന യാത്ര മഞ്ചേശ്വരത്ത് നിന്നാണ് ആരംഭിക്കുക. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി യാത്ര ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് രണ്ടിന് ജാഥതൃശൂരില്‍ സമാപിക്കും.
ഇടത് മുന്നണിയുടെ ‘കേരള സംരക്ഷണ യാത്ര’ക്ക് തുടക്കമായി
ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ഉപ്പളയില്‍ നിന്നുമാണ് യാത്ര ആരംഭിക്കുക. കാനം രാജേന്ദ്രന്‍ നയിക്കുന്ന ജാഥയില്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദന്‍, എന്‍. പീതാംബരന്‍ (എന്‍.സി.പി), രാമചന്ദ്രന്‍ കടന്നപ്പള്ളി (കോണ്‍ഗ്രസ്-എസ്), സ്‌കറിയാ തോമസ് (കേരള കോണ്‍ഗ്രസ്), കെ.പി. മോഹനന്‍ (ലോക് താന്ത്രിക് ജനതാദള്‍), പി. ഹംസാജി (ഐ.എന്‍.എല്‍), ഫ്രാന്‍സിസ് ജോര്‍ജ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്), അഡ്വ. പോള്‍ ജോസഫ് (കേരള കോണ്‍ഗ്രസ്- ബി) എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പ്രസംഗിക്കും.
This post have 0 komentar
EmoticonEmoticon