ഈ പാർലമെന്റ് യോഗത്തിൽ രണ്ടു തവണ ആവശ്യപ്പെട്ടിട്ടും ശബരിമല വിഷയത്തിൽ വിശ്വാസികളുടെ വികാരം സംരക്ഷിക്കാനായി നിയമ നിർമാണം നടത്തുന്ന കാര്യത്തിൽ മറുപടി നൽകാതെ ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ ഒഴിഞ്ഞു മാറുകയാണെന്നു ശശി തരൂർ എംപി.
കേന്ദ്ര നിയമ മന്ത്രിയോട് ചോദിച്ച ചോദ്യത്തിന് മറുപടി സഭയിൽ വെക്കുന്നമെന്ന് പറഞ്ഞുവെങ്കിലും അതുണ്ടായില്ല.
ഇതു ചൂണ്ടിക്കാട്ടി അടിയന്തര സ്വഭാവമുള്ള വിഷയമായി സഭയിൽ അവതരിച്ചപ്പോളും സർക്കാർ മറുപടി നൽകിയില്ല.
48 മണിക്കൂർ കൊണ്ട് സാമ്പത്തിക സംവരണത്തിൽ നിയമനിർമ്മാണം നടത്തിയവർക്ക് എന്തുകൊണ്ട് ശബരിമലയ്ക്ക് വേണ്ടി നിയം ഉണ്ടാക്കി കൂടാ? നിയമനിർമ്മാണം നടത്താനുള്ള ഭൂരിപക്ഷമുണ്ടായിട്ടും അതിനു തയാറാവാതെ നാട്ടിൽ ശബരിമല വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബിജെപി ശ്രമിക്കുന്നത് എന്ന് തരൂർ പറഞ്ഞു
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon