ലണ്ടന്‍: ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലെ കാറല്‍ മാര്‍ക്സിന്റെ ശവകുടീരത്തിന് നേരെ വീണ്ടും ആക്രമണം. മാർക്സിന്റെയും കുടുംബത്തിന്റെയും പേരുകൾ കൊത്തിവെച്ച ശവകുടീരത്തിനു നേർക്കാണ് ആക്രമണമുണ്ടയത്. ശവകുടീരത്തില്‍ അധിക്ഷേപ വാക്കുകള്‍ എഴുതി വെച്ചതായി കണ്ടെത്തി. ഈ മാസം ആദ്യവും ശവകുടീരത്തിന് നേരെ ആക്രമണമുണ്ടായിരുന്നു.
ശവകുടീരത്തിൽ ചുവന്ന മഷിയുപയോഗിച്ച് വംശഹത്യയുടെ ആസൂത്രകൻ, വെറുപ്പിന്റെ സിദ്ധാന്തം, ഹോളോകോസ്റ്റ് ബോൾഷെവിക്കിന്റെ സ്മാരകം എന്നിങ്ങനെ കുത്തിവരക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി നാലിനായിരുന്നു നേരത്തെ ആക്രമണമുണ്ടായത്. ശവകുടീരത്തിലെ മാർബിൾ ഫലകം ചുറ്റികയുപയോഗിച്ച് അടിച്ചുതകർക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെങ്കിലും ആരെയും പിടികൂടിയിട്ടില്ല.
This post have 0 komentar
EmoticonEmoticon