കാസർകോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ മാസം 12ന് പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത്‍ലാലിന്‍റെയും വീടുകൾ സന്ദർശിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തിനായുള്ള ധനസഹായഫണ്ട് ശേഖരണം ആരംഭിച്ചു. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള യു.ഡി.എഫിന്റെ പ്രമുഖ നേതാക്കളാണ് കാസർകോട് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നടന്ന ഫണ്ട് സമാഹരണത്തിന് നേതൃത്വം നല്‍കുന്നത്. കൃപേഷിന്‍റെ വീട് നിര്‍മാണവും ഇന്ന് തുടങ്ങി. വരും ദിവസങ്ങളിലും സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് യു.ഡി.എഫ് നടത്തുന്ന വിവിധ പ്രതിഷേധ പരിപാടികള്‍ ജില്ലയില്‍ നടക്കും.
കേസില്‍ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരെ മാറ്റിയതിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. പ്രതികളെ രക്ഷിക്കാൻ സിപിഎം പരസ്യമായി രംഗത്തിറങ്ങിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
ഈ മാസം ഏഴിന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ ധർണ നടത്താനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon