തിരുവനന്തപുരം: കടല്‍ വഴി ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെത്തുടര്‍ന്നു കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശം. ഫിഷറീസ് വകുപ്പാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. കടലിലൂടെ അന്തര്‍വാഹിനികള്‍ വഴിയാണ് നുഴഞ്ഞുകയറ്റത്തിന് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
ഈ സാഹചര്യത്തില്‍ മത്സ്യബന്ധനത്തിനിറങ്ങുന്ന ബോട്ടുകളും വള്ളങ്ങളും തൊഴിലാളികളും അതീവ ജാഗ്രത പുലര്‍ത്തണം. മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം പുറംകടലില്‍ കണ്ടാല്‍ അറിയിക്കണമെന്നുമാണ് നിര്‍ദേശം.
ആലപ്പുഴ ജില്ലയിലെ തീരമേഖലയില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 12 നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് നിരീക്ഷണം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon