തിരുവനന്തപുരം: ബ്രൂവറി, ഡിസ്റ്റിലറി അഴിമതി കേസില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയില്‍ പ്രതിപക്ഷ നേതാവിന് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ വിമര്‍ശനം. ഹൈക്കോടതിയും ഗവര്‍ണറും നിരസിച്ച പരാതിയുമായി കോടതിയുടെ സമയം കളയുന്നത് എന്തിനെന്നായിരുന്നു കോടതിയുടെ ചോദ്യം.
അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി വിജിലന്‍സ് കേസുകളെ ബാധിക്കുമെന്നും കോടതി വിലയിരുത്തി. കേസ് ഈ മാസം 22 ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് അന്ന് ഹാജരാക്കാന്‍ പ്രതിപക്ഷ നേതാവിന്‍റെ അഭിഭാഷകനോട് നിര്‍ദേശിച്ചു.
സംസ്ഥാനത്ത് പുതുതായി അനുവദിച്ച ബ്രൂവറി, ഡിസ്റ്റിലറി ലൈസന്‍സില്‍ അഴിമതി നടന്നെന്നും ഇതില്‍ മുഖ്യമന്ത്രി പിണറായി വിജയനും എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനും എതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നുമുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.
നേരത്തെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് ചെന്നിത്തല ഗവര്‍ണറെ സമീപിച്ചെങ്കിലും അനുമതി ലഭിച്ചില്ല. ജോസഫ് എന്ന വ്യക്തി നല്‍കിയ ഹരജി ഹൈകോടതി തള്ളുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ഹൈകോടതി പ്രതിപക്ഷ നേതാവിന്‍റെ അഭിഭാഷകനോട് ചോദ്യം ഉന്നയിച്ചത്.
ഗവര്‍ണറും ഹൈകോടതിയും തള്ളിയ ആവശ്യവുമായി മുന്നോട്ടു പോകുന്നത് കോടതിയുടെ സമയം കളയലാകില്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം. എന്നാല്‍ അന്വേഷണ ആവശ്യം ഹൈകോടതി പരിഗണിച്ചില്ലെന്ന് ചെന്നിത്തലയുടെ അഭിഭാഷകന്‍ പറഞ്ഞു. എങ്കില്‍ ഹൈകോടതി ഉത്തരവ് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് 22 ന് പരിഗണിക്കാമെന്നും ജഡ്ജി പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon