തിരുവനന്തപുരം: എന്‍ഡിഎ ഘടകക്ഷിയായ ബിഡിജെഎസ് പിളര്‍ന്നു. പാർട്ടി വിട്ടവർ തിരുവനന്തപുരത്ത് യോഗം ചേർന്ന് പുതിയ പാർട്ടി പ്രഖ്യാപിച്ചു. ബിഡിജെഎസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിരുന്ന ചൂഴാല്‍ നിര്‍മലന്റെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. ബിഡിജെഎസ് (ഡെമോക്രാറ്റിക്) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്.
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള നിലവിലെ ബിഡിജെഎസ് ഭാരവാഹികള്‍ പുതിയ പാര്‍ട്ടിയിലേക്ക് എത്തിയതായി ചൂഴാല്‍ നിര്മലന് പത്രസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ അഞ്ചു മാസക്കാലമായി പാര്‍ട്ടിക്ക് യാതൊരു പ്രവര്‍ത്തനവുമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തന്നെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റിയത് പത്രത്തിലൂടെയാണ് അറിഞ്ഞത്. സംസ്ഥാന കമ്മറ്റിയില്‍ തിരിച്ചെടുക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് ഒന്നുമുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.
ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയുടെ കൂടെ നിൽക്കുന്ന ചിലർ പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നുവെന്നാണ് പാർട്ടി വിടുന്നവരുടെ ആരോപണം. പ്രതിഷേധിച്ച് പാർട്ടി വിട്ടവരുടെ കൺവൻഷൻ ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി താന്നിമൂട് സുധീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാർട്ടിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേർ ചേരുമെന്ന് പാർട്ടി വിട്ടവർ പറഞ്ഞു.
പുതിയ പാർട്ടി എൻ.ഡി.എയിൽ തുടരുമോ എന്ന കാര്യം പിന്നീട് തീരുമാനിക്കും. വിപുലമായ കൺവൻഷനുകൾ ചേരാനാണ് ബി.ഡി.ജെ.എസ് ഡെമോക്രാറ്റിക്കിന്റെ തീരുമാനം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon