ഇസ്ലാമാബാദ്: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന് കടുത്ത വൃക്കരോഗമെന്ന് റിപ്പോര്‍ട്ട്. റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ നിരന്തരം ഡയാലിസിസ് ചെയ്താണ് ഇയാളുടെ ജീവന്‍ നിലനിറുത്തുന്നതെന്നും അധികൃതര്‍ പറയുന്നു.
ഇയാള്‍ പാക്കിസ്ഥാനിലുണ്ടെന്നും രോഗിയാണെന്നും പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വൃക്കകള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമാണ്.
പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ മസൂദ് അസര്‍, ഒസാമ ബിന്‍ ലാദനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon