ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടിനെക്കുറിച്ചുള്ള സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജിയില്‍ ബുധനാഴ്ച വാദം കേള്‍ക്കും. കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചതായി ചൂണ്ടിക്കാട്ടി മുന്‍കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി, അഭിഭാഷകന് പ്രശാന്ത് ഭൂഷണ്, ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗ് എന്നിവരാണു കോടതിയില്‍ വീണ്ടും ഹര്‍ജി നല്‍കിയത്.
സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചതായും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ചതായുമുള്ള കേന്ദ്രസര്‍ക്കാരിന്റെ വാദം തെറ്റാണെന്നും വിധിയിലെ ഈ തെറ്റുകള്‍ തിരുത്തണമെന്നും ഹര്‍ജിയില്‍ പറയുന്നു.
പുനഃപരിശോധനാ ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമോ എന്ന കാര്യം ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റീസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച് ചേംബറില്‍ തീരുമാനമെടുക്കും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon