ads

banner

Thursday, 24 January 2019

author photo

കോഴിക്കോട്:  ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീല്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഭീഷണിപ്പെടുത്തിയത് മറ്റൊരു ബന്ധുനിയമനത്തിന്റെ പേരിലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. 

തദ്ദേശവകുപ്പിന് കീഴിലുള്ള ഇന്‍ഫോര്‍മേഷന്‍ കേരള മിഷന്‍(ഐകെഎം) ഡെപ്യൂട്ടി ഡയറക്ടര്‍ ടെക്നിക്കല്‍ എന്ന പേരില്‍ ഡി.എസ്.നീലണ്ഠനെ നിയമിച്ചത് ചൂണ്ടിക്കാട്ടിയാണ് പി.കെ.ഫിറോസ് പുതിയ ആരോപണവുമായി രംഗത്തെത്തിയത്. അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്ക് നല്‍കിയാണെന്ന് ഫിറോസ് പറഞ്ഞു. 1,10,000 രൂപ പ്രതിമാസശമ്പളം നല്‍കിയാണ് നിയമനം. സര്‍ക്കാരിന്റെയും ധനവകുപ്പിന്റെയും അനുമതിയില്ല. ഇക്കാര്യം ജലീല്‍ നേരിട്ട് കോടിയേരിയെ അറിയിച്ചിട്ടുണ്ടെന്നും ജലീലുമായി അടുത്ത വൃത്തങ്ങള്‍ തന്നെ ഇത് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഫിറോസ് പറഞ്ഞു.

നേരത്തെ കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.കെ. രാഘവന്‍ മുഖേനയാണ് ഈ നിയമനം നടത്തിയത്. ഇക്കാര്യത്തില്‍ കോടിയേരിയും ഇടപെട്ടിരുന്നു. തന്റെ നേരെ ബന്ധുനിയമന വിവാദം ഉയര്‍ന്നപ്പോള്‍ ഈ അനധികൃത നിയമനം ചൂണ്ടിക്കാട്ടിയാണ് കെ.ടി. ജലീല്‍ കോടിയേരിയെ ബ്ലാക്ക് മെയില്‍ ചെയ്തത്. അതിനാലാണ് പാര്‍ട്ടി ജലീലിനെ സംരക്ഷിച്ചത് പി.കെ. ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആദ്യം ഡയറക്ടര്‍ ജനറല്‍ എന്ന തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എന്നാല്‍ അന്ന് സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന നീലകണ്ഠന് ഡെപ്യൂട്ടേഷന്‍ ലഭിക്കാത്തതിനാല്‍ അപേക്ഷിക്കാനായില്ല. മറ്റു ചിലര്‍ നിയമനത്തിന് അപേക്ഷനല്‍കിയെങ്കിലും നീലകണ്ഠന്‍ അപേക്ഷിക്കാത്തതിനാല്‍ ഈ തസ്തികയിലേക്ക് ആരെയും നിയമിച്ചില്ല. പിന്നീട് ഡെപ്യൂട്ടി ഡയറക്ടര്‍ ടെക്നിക്കല്‍ തസ്തികയുണ്ടാക്കി പത്രപരസ്യത്തിലൂടെ വീണ്ടും അപേക്ഷ ക്ഷണിച്ചു. 37 അപേക്ഷകരില്‍ 13 പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. സന്തോഷ് മേലക്കളത്തില്‍ എന്നയാളാണ് യോഗ്യതയില്‍ ഒന്നാമതെത്തിയത്. എന്നാല്‍ ഇയാള്‍ക്ക് അഭിമുഖത്തില്‍ മാര്‍ക്ക് കുറച്ചു. പിന്നീട് നീലകണ്ഠനെ ഒന്നാമതാക്കി നിയമനം നല്‍കി.

സാധാരണ ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നല്‍കുമ്പോള്‍ നീലകണ്ഠനെ അഞ്ചുവര്‍ഷത്തേക്കാണ് നിയമിച്ചതെന്നും ഇതിനിടെ പത്തുശതമാനം ശമ്പളവര്‍ധന നടപ്പാക്കിയെന്നും പി.കെ. ഫിറോസ് ആരോപിച്ചു. നീലകണ്ഠനെ നിയമിക്കുമ്പോള്‍ ധനവകുപ്പിന്റെയോ സര്‍ക്കാരിന്റെയോ അനുമതി വാങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement