തിരുവനന്തപുരം: രാജ്യത്ത് കഴിഞ്ഞ ആറുവര്‍ഷത്തിനിടെ 3.2 കോടി താല്‍ക്കാലിക തൊഴിലുകള്‍ നഷ്ടമായെന്ന് കണക്കുകള്‍. ഇതില്‍ 3 കോടിയും കാര്‍ഷിക രംഗത്താണ്. ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ (എന്‍എസ്എസ്ഒ) നടത്തിയ സര്‍വേയിലാണ് ഇത് പറയുന്നത്.
തൊഴില്‍ നഷ്ടം ഏറെയും ഗ്രാമീണ മേഖലയിലാണ്. 1.5 കോടി കുടുംബങ്ങളെ തൊഴില്‍ നഷ്ടം ബാധിച്ചു. 2011-12 ല്‍ 3.6 കോടി ഗ്രാമീണ കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക ജോലികളില്‍ നിന്ന് വരുമാനം ലഭിച്ചിരുന്നു. 2017-18ല്‍ ഇത് 2.1 കോടിയായി ചുരുങ്ങി. ഇന്ത്യയുടെ കാര്‍ഷിക വരുമാന വളര്‍ച്ച 2018 ഒക്ടോബര്‍ ഡിസംബറില്‍ 14 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒപ്പം 1993 നു ശേഷം ആദ്യമായി ഇന്ത്യയില്‍ തൊഴിലുള്ള പുരുഷന്മാരുടെ എണ്ണം ഇടിഞ്ഞതായും ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ പറയുന്നു. കണക്കനുസരിച്ച് 1.80 കോടി പുരുഷന്മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഈ റിപ്പോര്‍ട്ട് മോഡി സര്‍ക്കാര്‍ പൂഴ്ത്തിയിരിക്കുകയായിരുന്നു. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്തതിനെത്തുടര്‍ന്ന് സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനില്‍ നിന്ന് ചെയര്‍മാനടക്കം രണ്ട് അംഗങ്ങള്‍ രാജിവെച്ചിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon