ബംഗളൂരു: കര്‍ണാടകയില്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസായ ഓലക്ക് സര്‍ക്കാര്‍ ആറു മാസത്തെ വിലക്കേര്‍പ്പെടുത്തി. സംസ്ഥാന ഗതാഗത വകുപ്പാണ് വിലക്കേര്‍പ്പെടുത്തിയത്. അനുമതി കൂടാതെ ബൈക്ക്
ടാക്സികള്‍ സര്‍വീസ് നടത്തിയതിനാണ് ഓലയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്.
ഇതുസംബന്ധിച്ചുള്ള കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെ ഉത്തരവ് ഓല ഓപ്പറേറ്റു ചെയ്യുന്ന എ എന്‍ ഐ ടെക്നോളജീസിന് കൈമാറി.
കഴിഞ്ഞ ഒരു വര്‍ഷമായി ബൈക്ക് ടാക്സികള്‍ക്ക് സംസ്ഥാനം വിലക്കേര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. ഇത് ലംഘിച്ച് സര്‍വീസ് നടത്തിയതിനാണ് നപടി. കഴിഞ്ഞ കുറച്ചു മാസങ്ങളിലായി നിയമ ലംഘനത്തിന് ഓലയുടെ നിരവധി ബൈക്ക് ടാക്സികളാണ് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് പിടിച്ചെടുത്തത്.
ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ചൂണ്ടിക്കാട്ടി ഗതാഗത വകുപ്പ് കത്ത് നല്‍കിയിട്ടും ഓല മറുപടി നല്‍കിയിരുന്നില്ല. മൈസൂരുവില്‍ നേരത്തെ തന്നെ ഓല ബൈക്ക് ടാക്സികള്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുച്ഛമായ നിരക്കില്‍ ഏറേ ദൂരം പോകാം എന്നതാണ് ബൈക്ക് ടാക്സികളുടെ പ്രത്യേകത. ബൈക്ക് ടാക്സികള്‍ നിയമ വിരുദ്ധമാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വാദം.
സര്‍ക്കാര്‍ നടപടി നിര്‍ഭാഗ്യകരമാണെന്നും പ്രശ്നം പരിഹരിക്കാന്‍ സാധ്യമായ എല്ലാ വഴികളും തേടുമെന്നും ഓല വക്താക്കള്‍ പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon