കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട. രണ്ട് പേര്‍ കസ്റ്റംസ് പിടിയില്‍. ദുബായില്‍ നിന്നും സ്വര്‍ണവുമായെത്തിയ യാത്രക്കാരനും കാത്ത് നിന്ന ഏജന്റുമാണ് അറസ്റ്റിലായത്. 1090ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഏകദേശം 32 ലക്ഷത്തോളം വരുന്ന സ്വര്‍ണമാണ് എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടിച്ചത്.
അബുദാബിയില്‍ നിന്നും ഫ്‌ളൈ ദുബായ് വിമാനത്തില്‍ വന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഹബീബ് റഹ്മാന്‍, വിമാനത്താവളത്തില്‍ നിന്നും ഇയാളെ കൂട്ടി കൊണ്ട് പോകാന്‍ കാത്തുനിന്ന ഇന്നോവ കാറും അതിലുണ്ടായിരുന്ന കൊടുവള്ളി സ്വദേശി മെഹബൂബ് അലി എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. ചെറിയ പൗച്ചുകളിലായി നിറച്ച സ്വര്‍ണമിശ്രിതം അരക്കെട്ടിനു ചുറ്റും മലദ്വാരത്തിലുമായിട്ട് ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon