കൊച്ചി : രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും ഏറെ വെല്ലുവിളികള്‍ നേരിടുന്ന നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ നിര്‍ണായക ലോക്‌സഭാ തിരഞ്ഞെടുപ്പാണിതെന്ന് കെ.വി. തോമസ് എം.പി. വെല്ലുവിളികളെ അതിജീവിക്കാന്‍ രാജ്യത്തിന് സാധിക്കും.എറണാകുളം പ്രസ് ക്ലബില്‍ സംഘടിപ്പിച്ച ഇലക്ഷന്‍ 2019 വോട്ടും വാക്കും എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏകാധിപത്യത്തിന്റെ ശബ്ദമാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. പാര്‍ലമെന്റില്‍ ജനാധിപത്യ സംവിധാനങ്ങളുടെ പ്രധാന്യം നഷ്ടമായിരിക്കുകയാണ്. നോട്ട് നിരോധിക്കലിനുശേഷം ചേര്‍ന്ന പാര്‍ലമെന്റ് യോഗത്തില്‍ അതിനെക്കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രിയോ ,ധനകാര്യ മന്ത്രിയോ തയാറായിരുന്നില്ല. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.പുതിയ തലമുറയ്ക്ക് വേണ്ടി വഴിമാറിയതില്‍ സന്തോഷമുണ്ട്. എന്നാല്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതിനെ പറ്റി ചിന്തിക്കുന്നില്ല.
എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്റെ പിതാവും മുന്‍ എം.പിയുമായ ജോര്‍ജ് ഈഡനുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. യു.ഡി.എഫിന്റെ വിജയത്തിനായി 20 മണ്ഡലങ്ങളിലും പ്രചാരണ പരിപാടികളില്‍ സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.വിദ്യാധനം ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകും. മണ്ഡലത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചു. തന്നെ ഏല്‍പ്പിച്ച കാര്യങ്ങളെല്ലാം ആത്മാര്‍ത്ഥയോടെ ചെയാന്‍ കഴിഞ്ഞു. അതില്‍ പൂര്‍ണ്ണ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു. കുമ്പളങ്ങിയെ മോഡേണ്‍ ടൂറിസ്റ്റ് ഗ്രാമമാക്കി മാറ്റാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.കൂടാതെ നെടുമ്പാശേരി വിമാനത്താവളം, കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം, കൊച്ചി മെട്രോ തുടങ്ങിയ പദ്ധതികളുടെ ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon