മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ നഷ്ടത്തുടക്കം. നിഫ്റ്റി 11450 നും താഴെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 240 പോയിന്‍റ് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. 208 ഓഹരികൾ നേട്ടമുണ്ടാക്കി, 451 ഓഹരികൾ നഷ്ടം രേഖപ്പെടുത്തി, 31 ഓഹരികൾ മാറ്റമില്ലാതെ തുടരുകയാണ്.
മെറ്റൽ, എഫ്എംസിജി, ഓട്ടോ, ബാങ്ക്, ഊർജം, ഫാർമ, ഐടി എന്നീ ഓഹരികൾ ചുവടുറപ്പിക്കുന്ന കാഴ്ചയാണ് ഇന്ന് വിപണിയിൽ ദൃശ്യമാകുന്നത്. പവർ ഗ്രിഡ് കോർപ്പറേഷൻ, ഭാരതി എയർടെൽ, ഇൻഡസൻഡ് ബാങ്ക്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ ഇന്ന് വലിയ നേട്ടമുണ്ടാക്കി. എന്നാൽ, ഒഎന്‍ജിസി, യെസ് ബാങ്ക്, വേദാന്ത തുടങ്ങിയ ഓഹരികൾ ഇന്ന് നഷ്ടത്തിലേക്ക് മാറി. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യൻ ഓഹരിവിപണിയിലും നഷ്ടത്തിന്റെ കണക്കുകൾ പ്രകടമാകുന്നത്.
This post have 0 komentar
EmoticonEmoticon