തിരുവനന്തപുരം: കുമ്മനം രാജശേഖരൻ ഇന്ന് കേരളത്തിൽ എത്തും. മിസോറാം ഗവർണ്ണർ സ്ഥാനം രാജി വെച്ച് മടങ്ങിയെത്തുന്ന കുമ്മനത്തിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ബിജെപി വൻ സ്വീകരണം ഒരുക്കും. രണ്ടായിരത്തിലേറെ പ്രവർത്തകര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കും.
രാവിലെ 8.30ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന കുമ്മനത്തെ മുൻ പൊലീസ് മേധാവി സെൻകുമാർ, മുൻ ഐഎസ്ആർഒ ചെയർമാൻ മാധവൻ നായർ, മറ്റ് ബിജെപി നേതാക്കള്‍ എന്നിവർ ചേർന്ന് സ്വീകരിക്കും. തുടർന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ പഴവങ്ങാടി ക്ഷേത്രത്തിലേക്ക് പോകും. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷം തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ പ്രമുഖ്യ വ്യക്തികളെ കുമ്മനം സന്ദർശിക്കും.
ബിജെപിയുടെ സംസ്ഥാനത്തെ ഏറ്റവും ശക്തികേന്ദ്രങ്ങള്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലാണുള്ളത്. കഴിഞ്ഞ തവണ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂരും തമ്മില്‍ ശക്തമായ മത്സരമാണ് ഇവിടെ നടന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ബിജെപി ഇവിടെ രണ്ടാം സ്ഥാനം പിടിക്കുകയും ചെയ്തു.
This post have 0 komentar
EmoticonEmoticon