ന്യൂഡല്‍ഹി: പ്രധാനമന്ത്രി പദത്തോട് മോഹമില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി തന്നെ ഉയര്‍ത്തികാണിക്കാന്‍ ആര്‍എസ്എസിനുള്ളില്‍ നീക്കങ്ങള്‍ നടക്കുന്നതായുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി തന്നെ ഉയര്‍ത്തിക്കാണിക്കുന്നതില്‍ താല്പര്യമില്ല. ഇതുസംബന്ധിച്ച് ആര്‍എസ്എസിന് പ്രത്യേക പദ്ധതികളില്ലെന്നും ഗഡ്കരി പറഞ്ഞു.
താന്‍ സ്വപ്നങ്ങള്‍ കാണാറില്ല. ആരെയെങ്കിലും കാണാനോ സ്വാധീനിക്കാനോ ശ്രമിക്കുന്നില്ല. വിശ്രമമില്ലാതെ കര്മ്മനിരതനായിരിക്കുകയാണ് തന്റെ മന്ത്രം. രാഷ്ട്രീയത്തിലും ജോലിയിലും പ്രത്യേക ലക്ഷ്യങ്ങളോ കണക്കുകൂട്ടലുകളോ തനിക്കില്ല. രാജ്യത്തിന്റെ നല്ലതിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ് തന്റെ കടമയെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon