പശ്ചിമബംഗാളിൽ കോൺഗ്രസുമായി മത്സരിക്കുന്നതിൽ പരസ്പര ധാരണയുടെ സിപിഎം. സിറ്റിംഗ് സീറ്റുകളിൽ പരസ്പരം മത്സരിക്കേണ്ടതില്ലെന്നാണ് തീരുമാനം. ഇക്കാര്യത്തിൽ വിട്ടുവീഴ്‍ചയ്ക്ക് കോൺഗ്രസും തയ്യാറായിട്ടുണ്ട്. ബിജെപിയെ ഒന്നിച്ച് നിന്ന് നേരിടുക എന്നതാണ് ലക്ഷ്യമെന്ന് സിപിഎം സിസി വിലയിരുത്തി. സഖ്യം വേണമെന്ന പശ്ചിമബംഗാൾ ജില്ലാ ഘടകത്തിന്‍റെ നിലപാടിനെ നേരത്തേ സിപിഎം പൊളിറ്റ് ബ്യൂറോയും ശരിവച്ചിരുന്നു.
കോൺഗ്രസിന്‍റെ നാലും സിപിഎമ്മിന്‍റെ രണ്ടും സിറ്റിംഗ് സീറ്റുകളിൽ പരസ്പരം മത്സരിക്കില്ല എന്നാണ് ധാരണയായിട്ടുള്ളത്. ഇതിന് പുറമേ ഒരു സീറ്റിൽക്കൂടി നീക്കു പോക്കുണ്ടായേക്കും. അങ്ങനെയെങ്കിൽ പശ്ചിമബംഗാളിൽ ആകെ ഏഴ് സീറ്റുകളിൽ സിപിഎം കോൺഗ്രസ് നീക്കുപോക്ക് ഉണ്ടാകും.
പരമാവധി തൃണമൂലിനും ബിജെപിക്കും എതിരായ വോട്ടുകൾ ഭിന്നിക്കാതെ സ്വന്തം തട്ടകങ്ങൾ നിലനിർത്തുക എന്നതാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാടിന് കാരണം. അതേസമയം, കേരളത്തിൽ കോൺഗ്രസ്സും സിപിഎമും പരസ്പരം മത്സരിക്കും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon