ന്യൂഡല്‍ഹി: കോണ്‍ഗ്രസ്–ബിജെപി വാക്പോരിന് വീണ്ടും വഴിയൊരുക്കി ബാലാക്കോട്ട് വ്യോമാക്രമണം. ബാലാക്കോട്ടില്‍ മുന്നൂറ് ഭീകരരെ കൊലപ്പെടുത്തിയതില്‍ വ്യക്തതയില്ലെന്നും ഇന്ത്യയുടെ വാദം രാജ്യാന്തര മാധ്യമങ്ങള്‍ തള്ളിയതാണെന്നും കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ ആരോപിച്ചു. പിത്രോദയെ തള്ളിയ പ്രധാനമന്ത്രി, സൈന്യത്തെ കോണ്‍ഗ്രസ് അപമാനിക്കുന്നുവെന്ന് കുറ്റപ്പെടുത്തി.
ഒരിടവേളയ്ക്ക് ശേഷം ബാലാക്കോട്ടിലെ ഇന്ത്യന്‍ വ്യോമാക്രമണം രാഷ്ട്രീയ പോരില്‍ സജീവമാവുകയാണ്. പ്രവാസി കോണ്‍ഗ്രസ് അധ്യക്ഷനും ഗാന്ധി കുടുംബത്തിന്റെ അടുത്ത സുഹൃത്തുമായ സാം പിത്രോദയാണ് ആദ്യവെടിപ്പൊട്ടിച്ചത്. ബാലാക്കോട്ടിലെ ഇന്ത്യന്‍ ആക്രമണത്തില്‍ സംശയം പ്രകടിപ്പിച്ച പിത്രോദ മുന്നൂറ് ഭീകരര്‍ കൊല്ലപ്പെട്ടെന്ന അവകാശവാദത്തില്‍ വ്യക്തതയില്ലെന്ന് പറഞ്ഞു. പ്രമുഖ രാജ്യാന്തര മാധ്യമങ്ങളൊന്നുപോലും ഇന്ത്യയ്ക്കൊപ്പം നിന്നില്ല.
അതേസമയം പിത്രോദയെ തള്ളിയ പ്രധാനമന്ത്രി സംഭവത്തെ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നാകെ കടന്നാക്രമിക്കാനുള്ള ആയുധമാക്കി. പ്രതിപക്ഷനേതാക്കളുടെ തെറ്റായ പ്രസ്താവനകളെ രാജ്യത്തെ ജനങ്ങള്‍ ചോദ്യം ചെയ്യണമെന്ന് മോദി ആവശ്യപ്പെട്ടു. പാക്കിസ്ഥാന്‍ ദേശീയദിനം കോണ്‍ഗ്രസ് ആഘോഷിക്കുന്നു. രാജ്യത്തെ 130 കോടി ജനങ്ങള്‍ പ്രതിപക്ഷത്തിന്റെ തെറ്റായ പ്രസ്താവനകള്‍ക്ക് മാപ്പുനല്‍കില്ലെന്നും മോദി പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon