കര്‍ണാടക: യെദ്യൂരപ്പയ്‌ക്കെതിരായ അഴിമതി ആരോപണം പച്ചക്കള്ളമെന്നും കോണ്‍ഗ്രസ് വ്യാജരേഖ ചമച്ച് കള്ളം പ്രചരിപ്പിക്കുകയാണെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. യെദ്യൂരപ്പയുടേതെന്ന പേരിൽ കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്ന ഡയറിയിലെ കൈപ്പട പരിശോധനക്ക് വിധേയമാക്കണമെന്നും എങ്കില്‍ മാത്രമേ സത്യാവസ്ഥ പുറത്തുവരുകയുള്ളൂവെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.
പരാജയ ഭീതിമൂലമാണ് കോണ്‍ഗ്രസ് ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നത്. ഒരു കടലാസ് കഷ്ണം ഉയര്‍ത്തിക്കാണിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
കോണ്‍ഗ്രസിന്റെ ആരോപണം നിഷേധിച്ച് യെദ്യൂരപ്പയും രംഗത്തെത്തി - തനിക്കെതിരെ കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ബി.എസ് യെദ്യൂരപ്പ. ഹാജരാക്കിയ രേഖകളും ഒപ്പുമെല്ലാം വ്യാജമായി ഉണ്ടാക്കിയതാണെന്ന് നേരത്തേ തന്നെ തെളിഞ്ഞതാണ്. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon