തിരുവനന്തപുരം: ദരിദ്രര്‍ക്ക് സഹായം നല്‍കുന്നതായുള്ള കോണ്‍ഗ്രസിന്റെ പ്രഖ്യാപാനം ഇതാദ്യമായിട്ടല്ലെന്നും പ്രഖ്യാപനമുണ്ടായപ്പോഴൊക്കെ നിലവിലുള്ളതിനെക്കാള്‍ ദാരിദ്ര്യം കൂടുകയാണ് ചെയ്തിട്ടുള്ളതെന്നും സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരിഹസിച്ചു.
യുപിഎ അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ വീതം അവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രകടനപത്രികയുടെ ഭാഗമായ സുപ്രധാനപ്രഖ്യാപനം നടത്തിയതിനോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.
ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുന്നതിനായി ഗരീബി ഘടാവോ എന്നായിരുന്നു ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനം.എന്നാല്‍ പിന്നീട് സംഭവിച്ചത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ആള്‍ക്കാരുടെ എണ്ണം വര്‍ധിക്കുകയാണ് ചെയ്തത്. പിന്നീട് തൊഴിലില്ലായ്മ തുടച്ചുനീക്കുമെന്ന പ്രഖ്യാപനവുമായി എത്തി. അന്നും സ്ഥിതി ഇതുതന്നെയായിരുന്നു- കോടിയേരി പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon