ഗുജറാത്തില്‍ നിന്നുള്ള യുവ നേതാവ് അല്‍പേഷ് താക്കൂര്‍ ബിജെപിയിൽ ചേരുമെന്ന ആരോപണങ്ങൾ തള്ളി അദ്ദേഹം രംഗത്തെത്തി. ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ് നടത്തുന്നതെന്നും അത് ഇനിയു തുടരുമെന്നും കോണ്‍ഗ്രസിനൊപ്പം തുടരുമെന്നും വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അല്‍പേഷ് നിലപാട് വ്യക്തമാക്കിയത്.
സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും അല്‍പേഷും തമ്മില്‍ ചെറിയ തോതില്‍ ഭിന്നത രൂപപ്പെട്ടതോടെയാണ് ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം പരന്നത്. നേരത്തെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുമായി അല്‍പേഷ് അടക്കമുളളവര്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ താക്കൂര്‍ സമൂദായത്തിന് അര്‍ഹമായ പരിഗണന വേണമെന്ന ആവശ്യവുമായാണ് അല്‍പേഷ് മുഖ്യമന്ത്രിയെ കണ്ടതെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അല്‍പേഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നിലവില്‍ രാധന്‍പൂരിലെ ജനപ്രതിനിധി കൂടിയാണ് യുവ നേതാവ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon