തിരുവനന്തപുരം: ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ കേരളത്തിൽ തന്റെ സാന്നിധ്യം അനിവാര്യമെന്ന് തോന്നിയതിനാലാണ് കേരളത്തിലേക്കുള്ള മടക്കമെന്ന് കുമ്മനം രാജശേഖരൻ. തിരുവനന്തപുരത്തെ സ്ഥാനാർത്ഥിത്വം പാര്‍ട്ടി തീരുമാനിക്കുമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.
പാർട്ടി പറയുന്നതെന്തും അനുസരിക്കാൻ തയ്യാറാണെന്ന് കുമ്മനം പറഞ്ഞു. മത്സരിക്കരുതെന്നാണ് പാർട്ടി തീരുമാനമെങ്കിൽ അതും താൻ അനുസരിക്കുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. എതിരാളികളുടെ വിമർശനം സ്വാഭാവികമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരൻ പിന്നീട് മിസോറാമിൽ ഗവർണറായി പോവുകയായിരുന്നു. ഇതോടെ പാർട്ടി പ്രവർത്തനത്തിൽ നിന്നും മാറി നിന്ന കുമ്മനം കഴിഞ്ഞ ദിവസമാണ് ഗവർണർ സ്ഥാനം രാജിവെച്ച് കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയത്. തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും ജനവിധി തേടുമെന്നാണ് സൂചന.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon