തിരുവനന്തപുരം:ചൂട്കനത്തതോടെ അടുത്തയാഴ്ച നടത്താനിരിക്കുന്നഎല്‍എല്‍ബി പരീക്ഷക്ക് പഠിക്കാന്‍ കഴിയാതെ വിദ്യാര്‍ഥികള്‍.എല്‍എല്‍ബി പരീക്ഷകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം വിദ്യാര്‍ഥികള്‍ രംഗത്ത്.കേരളായൂണിവേഴ്‌സിറ്റി മൂന്നാംതിയതി മുതല്‍ നടത്താനിരിക്കുന്ന പരീക്ഷകള്‍ മാറ്റമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ രംഗത്തുള്ളത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തി തിരുവനന്തപുരം ജില്ലായിലെ വിവിധ കോളേജുകളില്‍ പഠിക്കുന്ന വിദ്യാഥികളില്‍ പലരും ഹോസ്റ്റലുകളില്‍ വെള്ളമില്ലാത്തതിന്റെ പേരില്‍ നാട്ടിലേക്ക് പോയിരിക്കുന്നത്.പരീക്ഷകള്‍ക്ക് വേണ്ടി റ്റിയുഷന്‍ സെന്ററുകളില്‍ ഉള്‍പ്പെടെ ഇവര്‍ക്ക് പോകാന്‍ കഴിയാത്തത് ഇത്തവണത്തെ പരീക്ഷയില്‍ വിജയത്തെ കാര്യമായി ബാധിക്കുമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നത്.
സര്‍ക്കാര്‍ ചൂടിനെ കുറിച്ച് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കുമ്പോഴും യൂണിവേഴ്‌സിറ്റി അധികൃതര്‍ വിദ്യാര്‍ഥികളുടെ ബുദ്ധിമുട്ടുകള്‍ കണ്ടില്ലെന്ന് നടിക്കുന്നതായും ആക്ഷേപമുയരുന്നു.മൂന്ന് മണിക്കൂറോളം ഏഴുതേണ്ട പരീക്ഷ ചൂട് കാര്യമായി ബാധിക്കുമെന്നും വിദ്യാര്‍ഥികളില്‍ ആശങ്കയുയരുന്നത്. വിദ്യാഭ്യാസ വകുപ്പിന് വിദ്യാര്‍ഥികള്‍ പരീക്ഷമാറ്റണമെന്ന് ആവശ്യപ്പെട്ട് പരാതി അറിയിച്ചത്.
ആലപ്പുഴ,ഇടുക്കി,പത്തനംതിട്ട,കോഴിക്കോട്,വയനാട്,ചെങ്ങന്നൂര്‍,തൃശുര്‍,എറണകുളം ജില്ലകളിലുള്‍പ്പെടെയുള്ള നിരവധി വിദ്യാര്‍ഥികളാണ് കേരളായൂണിവേഴ്‌സിറ്റിയുടെ കീഴില്‍ ലോ കോളേജുകളില്‍ നിയമ പഠനത്തിനെത്തിയിട്ടുള്ളത്.അപ്രതീക്ഷിതമായ ചൂട് കാരണം പഠനത്തെയും താമസിക്കുന്ന സ്ഥലത്ത് വെള്ളത്തിന്റെ പ്രശ്‌നവും പരീക്ഷയെ നേരിടുന്നത് വിദ്യാര്‍ഥികളില്‍ പലരെയും ബുദ്ധിമുട്ടിക്കുന്നു. മൂന്നാംതിയതി നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷമാറ്റുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടാകണമെന്ന ആവശ്യവും ശക്തമാകുന്നു.അല്ലാത്ത പക്ഷം വിദ്യാര്‍ഥികളിലെറെയും പരാജയ ഭീതിയിലാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon