തിരുവനന്തപുരം: കേരളാ യൂണിവേഴ്സിറ്റിക്ക് കീഴിൽ പഠിക്കുന്ന ഫോർത്ത് സെമസ്റ്റർ വിദ്യാർഥികളിൽ ഒരു വിഭാഗം തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന മുന്നറിയിപ്പുമായി രംഗത്ത് വന്നു.ഏപ്രിൽ 3-ാം തിയതി നടക്കാനിരിക്കുന്ന പരീക്ഷ മാറ്റാത്തതിൽ പ്രതിഷേധിച്ചാണ് തിരുമാനം .സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എല്‍എല്‍ബി പഠനത്തിനായി കേരളായുണിവേഴ്‌സിറ്റിക്ക് കീഴില്‍ ജില്ലയുടെ വിവിധ കോളേജുകളില്‍ പഠിക്കുന്ന വിദ്യാഥികളാണ് കടുത്ത വേനല്‍ ചൂട് കാരണം താമസിച്ചു വരുന്ന ഹോസ്റ്റലുകളിലും വീടുകളിലും വെള്ളമില്ലാത്തതിനാൽ പരീക്ഷ താൽകാലികമായി മാറ്റണമെന്നാവശ്യപ്പെട്ടിരുന്നത് .അസഹനീയമായ ഉഷ്ണകാലാവസ്ഥ കാരണം ട്യൂഷൻ സെന്ററുകളില്‍ പഠിക്കുന്നതിനും ഗ്രൂപ്പ് സ്റ്റഡി നടത്തുന്നതിനും കഴിയാതെ പോയത് പരീക്ഷയെഴുത്തിനെ കാര്യമായി ബാധിക്കുമെന്ന ഭയത്തിലാണ് വിദ്യാർഥികൾ.
കേരളായൂണിവേഴ്‌സിറ്റി നടത്തുന്ന എല്‍എല്‍ബി ഫോര്‍ത്ത് സെമസ്റ്റര്‍ പരീക്ഷ നിലവിലെ ടൈംടേബിൾ പ്രകാരം ഏപ്രില്‍ മൂന്നാം തിയതി ബുധനാഴ്ചയാണ്.
അസഹനീയമായ കൊടുംചൂട് സ്വസ്ഥമായി പഠിക്കുന്നതിന് തടസമായിത്തീർന്നിട്ടുണ്ട്. ഹോസ്റ്റലുകളിലും മറ്റു താമസസ്ഥലങ്ങളിലും വെള്ളില്ലാത്തതും അസൗകര്യങ്ങൾ സൃഷ്ടിക്കുന്നുണ്ട്.പരീക്ഷയെഴുതാനുള്ള ഏകാഗ്രതയെ ബാധിക്കുന്ന ഈ ചുറ്റുപാടിൽ വിദ്യാർഥികൾ നേരിടുന്ന വിഷമങ്ങൾ ഗൗരവത്തോടെ പരിഗണിച്ച് താത്കാലികമായി നീട്ടിവെക്കണമെന്ന ആവശ്യവുമായി ഉത്തരവാദപ്പെട്ടവരെ സമീപിച്ചിരുന്നു. വിദ്യാർഥികളുടെ ആവശ്യം ഗൗരവമായി പരിഗണിച്ച് അടിയന്തരമായി പരിഹരിക്കാൻ അധികൃതർ രംഗത്തെത്തണമെന്ന ആവശ്യമാണ് വിദ്യാർഥികൾ ഉയർത്തുന്നത്
This post have 0 komentar
EmoticonEmoticon