ads

banner

Sunday 14 April 2019

author photo

ഇന്ത്യയെ വിഭജിക്കാന്‍ മുഫ്തിയേയും അബ്ദുള്ളയെയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മുവിലെ കത്വയില്‍ നടന്ന ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  കശ്മീരിന് പ്രത്യേക പ്രധാനമന്ത്രി എന്ന ആവശ്യം ജമ്മുകശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടിയായ നാഷണല്‍ കോണ്‍ഫറന്‍സ് മുന്നോട്ടുവെച്ചിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു മോദി.

അബ്ദുള്ളയുടെയും മുഫ്തിയുടെയും കുടുംബങ്ങള്‍ ജമ്മുകശ്മീരിലെ മൂന്നു തലമുറകളെ തകര്‍ത്തവരാണ്. അവര്‍ ഇവിടെനിന്നു പോയാല്‍ മാത്രമേ ജമ്മുകശ്മീരിന് മികച്ച ഭാവി ഉറപ്പാക്കാനാകു. മോദിയെ എത്രവേണമെങ്കിലും അവര്‍ ആക്രമിക്കട്ടെ, പക്ഷെ രാജ്യത്തെ വിഭജിക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്നും മോദി.

കശ്മീരില്‍ നിന്ന് പണ്ഡിറ്റുകള്‍ വിട്ടുപോകുന്നതിനുള്ള കാരണങ്ങള്‍ ഇല്ലാതാക്കുന്നതില്‍ കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്നും മോദി ആരോപിച്ചു. കോണ്‍ഗ്രസിന്റെ നയങ്ങള്‍ മൂലമാണ് കശ്മീരി പണ്ഡിറ്റുകള്‍ക്ക് സ്വന്തം വീടുപേക്ഷിച്ച് പോകേണ്ടിവന്നത്. പണ്ഡിറ്റുകളെ പീഡിപ്പിച്ചവരുടെ വോട്ടുബാങ്കുകളിലാണ് കോണ്‍ഗ്രസിനും അവരുടെ സുഹൃത്തുക്കള്‍ക്കും ആശങ്ക. കശ്മീരി പണ്ഡിറ്റുകളെ തിരികെ കശ്മീരിലെത്തിക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധരാണെന്നും മോദി പറഞ്ഞു.


 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement