ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസീലാന്റിലെ മുസ്ലിം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡന്‍ എത്തിയത് ഹിജാബ് ധരിച്ച്. കൊലപാതകത്തിനും തീവ്രവാദ പ്രവര്‍ത്തനത്തിനുമാണ് വലതുപക്ഷ ഭീകരവാദിയായ ഓസ്‌ട്രേലിയന്‍ പൗരന്‍ ബ്രന്‍ഡന്‍ ടറാന്റനെ അറസ്റ്റ് ചെയ്തതെന്ന് ബന്ധുക്കളെ കണ്ടതിന് പിന്നാലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
തോക്ക് ഉപയോഗവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ രാജ്യം മാറ്റം വരുത്തുമെന്നും ജസിന്‍ഡ പറഞ്ഞു. രണ്ട് സെമി ഓട്ടോമാറ്റിക്, രണ്ട് ഷോട്ട്ഗണ്‍, ഒരു ലിവര്‍ ആക്ഷന്‍ ഗണ്‍ തുടങ്ങിയവയുമായാണ് ഇയാള്‍ 50 പേരെ കൊലപ്പെടുത്തിയത്. ഭീകരവാദി 2017ല്‍ രാജ്യത്തെ കാറ്റഗറി എ തോക്ക് ലൈസന്‍സ് കരസ്ഥമാക്കിയിട്ടുണ്ടെന്ന് ജസിന്‍ഡ പറഞ്ഞു. 2005, 2012 വര്‍ഷങ്ങളിലെ തോക്ക് ഉപയോഗവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ 2017ലെ അന്വേഷണത്തിന് ശേഷം മാറ്റം വരുത്താന്‍ തീരുമാനിച്ചിരുന്നതായും എന്നാല്‍ ഇനി പ്രായോഗിക തലത്തില്‍ മാറ്റം വരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon