ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്റിലെ ക്രൈസ്റ്റ്ചര്‍ച്ച് വെടിവെപ്പിന് പിന്നില്‍ കടുത്ത മുസ്ലിം വിരോധമെന്ന് പ്രതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. വെള്ളക്കാരല്ലാത്തവര്‍ രാജ്യത്ത് കുടിയേറുന്നതിനെതിരെ ഫേസ്ബുക്ക് കുറിപ്പില്‍ കടുത്ത അമര്‍ഷം വ്യക്തമാക്കുന്നുണ്ട്. അക്രമി ഉപയോഗിച്ച ആയുധങ്ങളില്‍ മുസ്ലിംകള്‍ക്കെതിരെ ഭീകരാക്രമണം നടത്തിയ പലരുടെയും പേരുകളും രേഖപ്പെടുത്തിയിട്ടുണ്ട്. അതിനിടെ പ്രതി ബ്രന്റണ്‍ ടറാന്റിനെ കോടതി ഏപ്രില്‍ അഞ്ച് വരെ റിമാന്‍ഡ് ചെയ്തു.
വെടിവെപ്പിന്റെ ഉത്തരവാദിത്തം എറ്റെടുത്ത പ്രതി വെള്ളക്കാരല്ലാത്തവര്‍ രാജ്യത്ത് കുടിയേറുന്നതിനെതിരെ ഫേസ്ബുക്ക് കുറിപ്പില്‍ കടുത്ത അമര്‍ഷം വ്യക്തമാക്കുന്നുണ്ട്. 87 പേജുള്ള വിവരണമാണ് ഫേസ്ബുക്കില്‍ പ്രതി പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിനിടെ പ്രതിക്ക് തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് ഉണ്ടായിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തോക്കുകളുടെ ലൈസന്‍സ് നിയമങ്ങള്‍ മാറ്റുമെന്ന് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത അര്‍ഡെന്‍ അറിയിച്ചു.
അതിനിടെ കോടതിയില്‍ ഹാജരാക്കിയ പ്രതി ബ്രന്റണ്‍ ടറാന്റിനെ ഏപ്രില്‍ അഞ്ച് വരെ റിമാന്‍ഡ് ചെയ്തു. ആക്രമണത്തില്‍ തലനാരിഴക്ക് രക്ഷപ്പെട്ട ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ ന്യൂസിലാന്റില്‍ നിന്ന് തിരിച്ചുപോയി. അക്രമണത്തെ അപലപിച്ച് അമേരിക്കയുള്‍പ്പെടെ വിവിധ ലോകരാജ്യങ്ങള്‍ രംഗത്തെത്തി. ബംഗ്ലാദേശിലും പാകിസ്ഥാനിലും വിശ്വാസികള്‍ പ്രതിഷേധവുമുയര്‍ത്തി.
ഇരകള്‍ക്ക് പ്രാര്‍ഥനകളുമായി നിരവധി പേര്‍ വിവിധയിടങ്ങളില്‍ ഒത്തുചേര്‍ന്നു. 49 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 39 പേരില്‍ 7 പേര്‍ ആശുപത്രി വിട്ടു. 11 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon