അഡ്‌ലെയ്ഡ്: 2008 നു ശേഷം ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യ ആദ്യ ടെസ്റ്റ് വിജയം കരസ്ഥമാക്കി. അവസാന ദിവസം വരെ നീണ്ടുനിന്ന ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ 31 റണ്‍സിനാണ് ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ വിജയം നേടിയത്. ഇതോടെ 4 ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ 1-0 ത്തിന് ഇന്ത്യ മുന്നിലെത്തി.
സ്‌കോര്‍: ഇന്ത്യ 250 & 307, ഓസ്ട്രേലിയ 235 & 291. ഓസീസ് വാലറ്റത്തിന്റെ ചെറുത്തുനില്‍പ്പ് തടഞ്ഞ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനമാണ് വിജയത്തിന് അടിത്തറ പാകിയത്. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, അശ്വിന്‍ എന്നിവര്‍ മൂന്നും അശ്വിന്‍ ഇശാന്ത് ശര്‍മ ഒരു വിക്കറ്റും വീഴ്ത്തി. ആരോണ്‍ ഫിഞ്ച് (11), മാര്‍ക്ക്‌സ ഹാരിസ് (26), ഉസ്മാന്‍ ഖ്വാജ (8), ഹാന്‍ഡ്‌സ്‌കോമ്പ് (14) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നാലാം ദിനം നഷ്ടപ്പെട്ടത്. 60 റണ്‍സ് നേടിയ ഷോണ്‍ മാര്‍ഷാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ടിം പെയ്ന്‍ 41 റണ്‍സെടുത്തു. 322 റണ്‍സിന്റെ ലീഡാണ് ഇന്ത്യ രണ്ടിന്നിങ്‌സിലുമായി നേടിയത്.
ഓസ്ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പയിലെ ആദ്യ മത്സരത്തില്‍ തന്നെ ഇന്ത്യ വിജയിക്കുന്നത് ഇതാദ്യമായാണ്.. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഇംഗ്ലണ്ടിലും
ദക്ഷിണാഫ്രക്കയിലും ഓസ്ട്രേലിയയിലും ടെസ്റ്റ് വിജയിക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമെന്ന റെക്കോഡും ഇന്ത്യ സ്വന്തമാക്കി.
This post have 0 komentar
EmoticonEmoticon