ads

banner

Tuesday, 26 March 2019

author photo

കൊച്ചി : സംസ്ഥാന ലേബര്‍ കമ്മീഷന്റെ ഉത്തരവിനെ മറി കടന്ന് കൊച്ചിന്‍ മെട്രോയുടെ പാവം തൊഴിലാളികള്‍ പൊരിവെയിലത്തും പണിയെടുക്കുന്നു. കൊടും വെയിലത്ത് ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ ജോലി ചെയ്യരുതെന്ന് വിലക്കി സംസ്ഥാന ലേബര്‍ കമ്മീഷന്‍ ഉത്തരനിറക്കിയിരുന്നു. ഈ ഉത്തരവിനെയാണ് മറികടന്നാണ് പൊരും വെയിലത്ത് തൊഴിലാളികള്‍ പണിയെടുക്കുന്നത്. സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് നിലനില്‍ക്കുന്ന ജില്ലയാണ് എറണാകുളം. ഇതിനോടകം സൂര്യതാപമേറ്റവരുടേയും മരണസംഖ്യയുടെയും കണക്ക് വര്‍ദ്ധിച്ചുകൊണ്ടിരുക്കുന്ന സാഹചര്യത്തിലാണ് ഈ കാഴ്ച. 

ഉച്ച നേരത്ത് പുറത്തിറങ്ങുമ്പോള്‍ പോലും അതീവ ജാഗ്രത പാലിക്കേണ്ട സമയത്താണ് ഉയരത്തില്‍ കെട്ടിപ്പടുത്ത മുളങ്കൂടുകളില്‍ നിന്ന് തൊഴിലാളികള്‍ വെയിലിനെ മറികടന്ന് പണിയെടുക്കുന്നത്. സാധാരണ നിലയ്ക്ക് ചെറിയ തോതില്‍ പോലും ചൂട് താങ്ങാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുളളത്. ജില്ലാ ലേബര്‍ ഓഫീസിന്റെ പരിശോധനയില്‍ നിരോധനാജ്ഞ ലംഘിച്ചതായി കണ്ടെത്തിയ രണ്ട് സൈറ്റുകളിലെ ജോലി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. 

മാത്രമല്ല പരിശോധന തുടരുമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ ബി.എസ് രാജീവ് അറിയിച്ചു. അതേസമയം ഒരു വശത്ത് നിയമം ശക്തമാകുമ്പേള്‍ നിയമലംഘനം തുടരുകയാണ്. കഴിഞ്ഞഒരു മാസത്തിനിടെ 118 പേര്‍ക്കാണ് സംസ്ഥാനത്ത് സൂര്യാഘാതമേറ്റിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. നിലവില്‍ മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നാല് ദിവസത്തേയ്ക്ക് കൂടി നീട്ടിയ സാഹചര്യത്തിലാണ് ചുട്ടു പൊള്ളുന്ന വെയിലില്‍ സൂര്യന് തൊട്ട് താഴെ സിമന്റിനും കമ്പിക്കും ഇടയില്‍ നിന്ന് ഈ തൊഴിലാളികള്‍ ജോലി ചെയ്യുന്നത്.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement