കൊച്ചി : നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കാമുകിയെ യാത്രയാക്കാന്‍ പര്‍ദ്ദയണിഞ്ഞ യുവാവ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയില്‍. തൃശൂര്‍ സ്വദേശിയായ യുവാവാണ് പിടിയിലായത്. തൃശൂര്‍ സ്വദേശിനിയായ 23കാരി കാമുകി എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായിലേക്ക് പോകാനെത്തിയതിനെ തുടര്‍ന്ന് യാത്രയാക്കാന്‍ രഹസ്യമായി എത്തിയതായിരുന്നു ഇയാള്‍.
ഇതിനിടെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് യുവാവ് പര്‍ദ്ദയണിയുന്നത് സമീപമുണ്ടായിരുന്ന ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. ഇവര്‍ ഈ വിവരം സി.ഐ.എസ്.എഫിന് കൈമാറിയതിനെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. കാറില്‍ നിന്നും പര്‍ദ്ദയണിഞ്ഞ് പുറത്തിറങ്ങിയതോടെ സി.ഐ.എസ്.എഫ് എത്തി പിടികൂടുകയായിരുന്നു. ചോദ്യം ചെയ്തപ്പോഴാണ് വിവരമറിയുന്നത്. വിമാനത്താവളത്തില്‍ ഇവര്‍ക്കൊപ്പം പെണ്‍കുട്ടിയുടെ രക്ഷിതാക്കളും ഉണ്ടായിരുന്നു. ഇയാളെ ചോദ്യം ചെയ്ത ശേഷം ഇവരോടും വിവരം തിരക്കി.
ഇതോടെ യുവാവ് പറഞ്ഞത് ശരിയാണെന്ന് സുരക്ഷാസംഘത്തിന് ബോദ്ധ്യപ്പെട്ടു. അതേസമയം ഇയാള്‍ക്കെതിരെ പരാതി നല്‍കാന്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തയ്യാറാകാത്തതിനാല്‍ കേസ് എടുക്കാതെ താക്കീത് നല്‍കി യുവാവിനെ വിട്ടയച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon