കൊച്ചി : ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസിന്റെ അന്വേഷണം വഴിത്തിരിവില്‍. നടി ലീന മരിയ പോളിന്റെ പാര്‍ലറിന് നേരെ വെടിയുതിര്‍ത്തത് കാസര്‍കോട് ഉപ്പള സ്വദേശിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇയാളുടെ പേരു വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഷാര്‍പ്പ് ഷൂട്ടര്‍ എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. അധോലോക നായകന്‍ രവി പൂജാരിയുടെ അടുത്ത അനുയായിയാണ് ഇയാള്‍.
ബൈക്കില്‍ ഇയാള്‍ക്കൊപ്പം വന്ന കറുത്ത വസ്ത്രധാരി മറ്റൊരു ക്രിമിനല്‍ കേസ് പ്രതിയാണ്. കൂട്ടു പ്രതിയായ ഇയാളും കാസര്‍ഗോഡ് സ്വദേശിയാണ്. ഇരുവരും കൃത്യം നടത്തിയ ശേഷം വിദേശത്തേക്ക് കടന്നതായാണ് സൂചന. അതേസമയം ഇവരെ കേരളത്തിലെത്തിക്കാനുളള ശ്രമവും അന്വേഷണസംഘം തുടങ്ങി. ഇരുവരുടെയും ചിത്രങ്ങളും മറ്റു വിവരങ്ങളും പൊലീസ് ശേഖരിച്ചു. 2010ല്‍ കാസര്‍കോട് ബേവിഞ്ചയില്‍ വീട്ടിലേക്ക് വെടിയുതിര്‍ത്തതും പ്രതിയായ ഷാര്‍പ്പ് ഷൂട്ടറാണെന്ന് അന്വേഷണസംഘം സംശയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചു തുടങ്ങി. ഈ കേസിന്റെ പിന്നിലും രവിപൂജാരി തന്നെയായിരുന്നു.
പൂജാരി ആവശ്യപ്പെട്ട തുക നല്‍കാത്തതിന്റെ പേരിലാണ് അന്നും അക്രമണം നടത്തിയത്. ഇവിടെ പാര്‍ലര്‍ കേസില്‍ കൃത്യത്തിന് ഷൂട്ടറെ സഹായിച്ചത് പണം തട്ടിയെടുക്കാന്‍ വേണ്ടി കൊച്ചിയിലെ ക്രിമിനല്‍ സംഘത്തില്‍പ്പെട്ട ഒരു ഡോക്ടറാണെന്നും അന്വേഷണസംഘം കണ്ടെത്തി. ഇയാള്‍ പൂജാരിയുമായി ചേര്‍ന്നാണ് പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ഡോക്ടര്‍ കൃത്യത്തിനായി കൊച്ചിയിലും മംഗലാപുരത്തുമുളള ഗുണ്ടാ സംഘങ്ങളുടെ സഹായവും തേടിയിരുന്നു.
ഒളിവില്‍ പോയ ഡോക്ടറിനായുളള അന്വേഷണം ക്രൈംബ്രാഞ്ച് ഊര്‍ജിതമാക്കിയിട്ടുണ്ട്. കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ പ്രതികള്‍ക്ക്് പ്രാദേശിക സഹായം ലഭ്യമായിട്ടുണ്ടെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. ഇതിന്റ അടിസ്ഥാനത്തില്‍ നടന്ന പ്രത്യേക അന്വേഷണം ഒടുവില്‍ ഡോക്ടറിലേക്ക് എത്തിച്ചു. ഉടനെ ഇയാളുടെ കൊല്ലത്തെയും കാഞ്ഞങ്ങാട്ടെയും വീടുകളില്‍ ക്രൈംബ്രാഞ്ച് റെയ്ഡും നടത്തിയതോടെയാണ് ഷാര്‍പ്പ് ഷൂട്ടറടക്കമുളള ക്രിമിനലുകള്‍ക്ക് കേസുമായുളള ബന്ധം അന്വേഷണ സംഘത്തിന് ലഭിച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon