തിരുവനന്തപുരം: ബിജെപിയുടെ സ്ഥാനാർഥി നിർണയത്തിലെ പരാതി പരിഹരിക്കുന്നതിനായി ഒ രാജഗോപാല്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ മൂന്നംഗ സമിതി രൂപികരിച്ചു. ഒ രാജഗോപാലിനെ കൂടാതെ ദേശീയ സമിതിയംഗങ്ങളായ പികെ കൃഷ്ണദാസും, സികെ പത്മനാഭനുമാണ് മറ്റംഗങ്ങൾ. സ്ഥാനാർഥി സാധ്യതപട്ടിക തയ്യാറാക്കിയതിൽ പരാതി ഉയർന്ന സാഹചര്യത്തിലാണ് പുതിയ സമിതിയെ വെച്ചത്.
സ്ഥാനാർഥി നിർണയത്തെ തുടര്‍ന്നുള്ള പ്രശ്നം രൂക്ഷമായതിനെ തുടര്‍ന്നാണ് പ്രശ്നം പരിഹരിക്കാന്‍ മൂന്നംഗ സമിതിയെ വച്ചത്. ഒ രാജഗോപാൽ വടക്കൻ മണ്ഡലങ്ങളിലും പി.കെ കൃഷ്ണദാസ് മധ്യമേഖലയിലും സി.കെ പത്മനാഭൻ തെക്കൻ മണ്ഡലങ്ങളിലുമാണ് അഭിപ്രായങ്ങൾ തേടുന്നത്.
മണ്ഡലം പ്രസിഡന്റുമാർ, ജില്ലാ ഭാരവാഹികൾ അടക്കമുള്ളവരിൽ നിന്ന് അഭിപ്രായങ്ങൾ തേടും. ലഭിക്കുന്ന അഭിപ്രായങ്ങൾ സമാഹരിച്ച് ആർ.എസ്.എസിന്റെ കൂടി അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്തി കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി സത്യകുമാർ വഴിയാണ് കേന്ദ്ര നേതൃത്വത്തിന് കൈമാറുന്നത്.

This post have 0 komentar
EmoticonEmoticon