ads

banner

Tuesday, 5 March 2019

author photo

കരിപ്പൂര്‍ : കോഴിക്കോട് വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 2 സംഭവങ്ങളിലായി 1.47 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. 

ദുബായില്‍നിന്നു സ്‌പൈസ് ജെറ്റ് വിമാനത്തില്‍ കോഴിക്കോട് എത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് മൊയ്തീന്‍ സവാദില്‍ നിന്നാണ് 1.04 കോടിയുടെ (3.15 കിലോഗ്രാം) സ്വര്‍ണം കോഴിക്കോട് ഡിആര്‍ഐ സംഘം പിടികൂടിയത്. സ്വര്‍ണം മിശ്രിതമായും ബിസ്‌കറ്റുകളായും ഷൂസുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചാണ് മൊയ്തീന്‍ സവാദ് കൊണ്ടുവന്നത്. ചോദ്യം ചെയ്യലില്‍ ഓരോ കിലോഗ്രാം തൂക്കം വരുന്ന 2 സ്വര്‍ണക്കട്ടികള്‍ വിമാനത്തിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ചതായും സമ്മതിച്ചു.

ദോഹയില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കോഴിക്കോട്ട് എത്തിയ തിരുവനന്തപുരം സ്വദേശി സ്റ്റീഫന്‍ എംബ്രോസില്‍നിന്ന് 43.65 ലക്ഷം രൂപയുടെ (1.32 കിലോഗ്രാം) സ്വര്‍ണവും കണ്ടെത്തി. സ്റ്റീഫന്‍ എംബ്രോസ് സ്വര്‍ണം മിശ്രിത രൂപത്തില്‍ അരക്കെട്ടില്‍ ഒളിപ്പിക്കുകയായിരുന്നു. സിഐഎസ്‌എഫ് നടത്തിയ ദേഹപരിശോധനയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് എയര്‍ കസ്റ്റംസിനെ അറിയിച്ചു കേസ് എടുത്തു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement