തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 10 കിലോ സ്വര്‍ണവുമായി ജീവനക്കാരന്‍ പിടിയില്‍. ഈ വിമാനത്താവളത്തിലെ കരാര്‍ ജീവനക്കാരന്‍ അനീഷിനെയാണ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. സംശയം തോന്നിയ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതിനിടെ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്നുള്ള പരിശോധനയിലാണ് മുഴുവന്‍ സ്വര്‍ണവും ഇയാളില്‍ നിന്നും സ്വര്‍ണ്ണം കണ്ടെടുത്തത്.
വിമാനത്താവളത്തിലെ എ.സി മെക്കാനിക്കാണ് അനീഷ്. ആരാണ് ഇയാള്‍ക്ക് സ്വര്‍ണം കൈമാറിയതെന്ന് അന്വേഷിച്ചു വരികയാണെന്ന് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. ഇതേപ്പറ്റി അന്വേഷിച്ചു വരികയാണെന്നും കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon