ads

banner

Tuesday, 30 April 2019

author photo

തിരുവനന്തപുരം: കള്ളവോട്ട് പരാതികളില്‍ വിട്ടുവീഴ്ചയില്ലെന്ന്  മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. ഈ സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. 

മറ്റ് പരാതികളില്‍ സ്വീകരിച്ച അതേ നടപടികള്‍ ഇതിലും സ്വീകരിക്കും. കള്ളവോട്ട് പരാതികളുയര്‍ന്ന ബൂത്തുകളിലെ വെബ് ക്യാമറകള്‍ പരിശോധിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചതായും അദേഹം പറഞ്ഞു. 

മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്ന എല്‍ ഡി എഫ് ആരോപണത്തില്‍ വസ്തുതാപരമായ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് തിങ്കളാഴ്ച തന്നെ നിര്‍ദേശം നല്‍കിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement